ആലംകോട് ഗുരുനാഗപ്പൻകാവ് ആലപ്പുറത്ത് വീട്ടിൽ സുനിൽകുമാർ (54)മരണപ്പെട്ടു

ആറ്റിങ്ങൽ: ആലംകോട്ഗുരുനാഗപ്പൻകാവ് ആലപ്പുറത്ത് വീട്ടിൽ എ സുനിൽകുമാർ അന്തരിച്ചു.
54 വയസ്സായിരുന്നു.

സംസ്കാരം നാളെ ഗൾഫിലുള്ള മകൾ വന്നതിനുശേഷം വീട്ടുവളപ്പിൽ നടക്കും.
രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 7 മണിക്ക് തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
അപ്പുക്കുട്ടൻ പിള്ളയുടെയും ഓമന അമ്മയുടെയും മകനാണ്.

ഭാര്യ: പ്രീത സുനിൽ.
മക്കൾ: സീതു (ദുബായ്), തനുഷ.
മരുമകൻ :ശിവൻ (ദുബായ്).