മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതി സംബന്ധിച്ച് എന്തെല്ലാം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം കാതോര്‍ക്കുന്നത്.
അതേസമയം കേരളത്തിന്റെ നിരവധി ആവശ്യങ്ങള്‍ ധനമന്ത്രിക്ക് മുന്നില്‍ ഉണ്ട്. ഇന്ന് രാവിലെ 11 മണിക്കാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല സാമ്പത്തിക പാക്കേജ് ബജറ്റില്‍ ധന മന്ത്രി പ്രഖ്യാപിക്കും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഉണ്ടാകുക. ബജറ്റിലെ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയശേഷം മാര്‍ച്ച് 10-ന് സമ്മേളനം പുനരാരംഭിച്ച് ഏപ്രില്‍ നാലിനു പിരിയും. ബജറ്റ് സമ്മേളനത്തില്‍ 27 ദിവസത്തെ സിറ്റിങ്ങാണ് ക്രമീകരിച്ചിരിക്കുന്നത്.