7 പേർക്ക് പുതുജീവൻ നൽകി ഒടുവിൽ ധീരജ് യാത്രയായി.....

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ചടയമംഗലം ജ്യോതിസിൽ രാഗേഷിന്റെയും ദീപാരാഗേഷിന്റെയും മകനായ ധീരജ് അന്തരിച്ചു. 
മാർത്തോമ കോളേജ് ഓഫ് സയൻസ് & ടെക്നോളജി, ആയൂരിലെ B. Com വിദ്യാർത്ഥിയാണ്. 
ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് കോളേജിന് മുന്നിൽ വച്ചു KSRTC ബസ്സ് സ്കൂട്ടിയുമായി കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്..
മൃതദേഹം നാളെ ഉച്ചയ്ക്ക് ധീരജ് പഠിക്കുന്ന മാർത്തോമാ കോളേജിൽ പൊതു ദർശനത്തിനു വച്ചതിനു ശേഷം 4 മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

അകാലത്തിൽ വിടപറഞ്ഞ പ്രീയ സഹോദരന്... ആദരാജ്ഞലികൾ.

Media16 news