തിരുവനന്തപുരം : ശാശ്വതീകാനന്ദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച സ്വാമി ശാശ്വതീകാനന്ദയുടെ 75-ാം ജയന്തിയാഘോഷവും ശ്രീനാരായണഗുരു-മഹാത്മാഗാന്ധി സമാഗമ ശതാബ്ദിയാഘോഷ സമ്മേളനവും മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മഹത് വ്യക്തിത്വങ്ങളുടെ സാന്നിധ്യം അനിവാര്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെയും സ്വാമി ശാശ്വതീകാനന്ദയുടെയും ചിത്രങ്ങൾക്കു മുന്നിൽ മന്ത്രി പുഷ്പാർച്ചന നടത്തി.
ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേന്ദ്രൻ അധ്യക്ഷനായി. എം.എൽ.എ.മാരായ കടകംപള്ളി സുരേന്ദ്രൻ, ചാണ്ടി ഉമ്മൻ, ഡോ. പല്പു ഫൗണ്ടേഷൻ പ്രസിഡന്റ് അമ്പലത്തറ ചന്ദ്രബാബു, സ്വാമി സംവിദാനന്ദ (കൈലാസ ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്), കെ.എസ്.അനിൽ, നിയമസഭാ സെക്രട്ടറി ഡോ. എൻ.കൃഷ്ണകുമാർ, എസ്.എസ്.എം.സി.ടി. ചെയർമാൻ മണക്കാട് സി.രാജേന്ദ്രൻ, എസ്.സുവർണകുമാർ, എസ്.എസ്.എം.സി.ടി. മുഖ്യരക്ഷാധികാരി കിളിമാനൂർ ചന്ദ്രബാബു, എം.എസ്.ഭുവനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന സമ്മേളനം യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.
ഡോ. ബി.എസ്.ബാലചന്ദ്രൻ അധ്യക്ഷനായി. വി.ജോയി എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.