സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 640 രൂപ വര്‍ധിച്ചു., 64,000 കടന്ന് കുതിക്കുന്നു

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് 640 രൂപ കൂടി വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 64480 രൂപയായി. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 8060 രൂപയായി.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സ്വര്‍ണവില കുതിച്ചുയരാനുള്ള കാരണം. ട്രംപിന്റെ വ്യാപാര നയങ്ങള്‍ ഭൗമ രാഷ്ട്ര സംഘര്‍ഷങ്ങള്‍ക്കിടയാക്കി.
കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങള്‍ക്ക് 25 % അധിക നികുതി പ്രാബല്യത്തില്‍ വന്നെങ്കിലും മെക്‌സിക്കോയുടെ ഇറക്കുമതി തീരുവ ഒരു മാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ചൈനയുടെ പ്രഖ്യാപനങ്ങള്‍ക്ക് ലോകം കാതോര്‍ക്കുന്നുണ്ട്. ഡോളര്‍ ഇന്‍ഡക്‌സ് 109.80 വരെ ഉയര്‍ന്നു. ഡോളര്‍ കരുത്തായതോടെ എല്ലാ കറന്‍സികളും ഡോളറിനെതിരെ ദുര്‍ബലമായിട്ടുണ്ട്.