കേരള ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഭൂനികുതി 50% വർധിപ്പിച്ചതിനെതിരെയും കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ആർ.എസ്.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ പി ജയചന്ദ്രൻ നായർ, എസ് കെ പ്രിൻസ് രാജ്, എസ് രാജേഷ്, വിനയൻ മേലാറ്റിങ്ങൽ, രമാദേവി അമ്മ,എസ്. രഘുറാം, ഇല്യാസ്. M.,അഷറഫ്.,ഷാജി.എസ്,സി.എസ്.ആദർശ്, മണ്ഡലം ഭാരവാഹികളായ ജയകുമാർ. S, ബാബു പരകുടി, സതീഷ് കുമാർ എസ്. പ്രമോദ്. S.തുടങ്ങിയവർ നേതൃത്വം നൽകി.