പോരേടം കിണറ്റുംമുക്ക് ചരുവിള പുത്തൻ വീട്ടിൽ 48 വയസ്സുള്ള നവാസ് ആണ് പോലീസ് പിടിയിലായത്
കഴിഞ്ഞ 2024 ഡിസംബർ മാസം ഇരുപത്തിനാലാം തീയതി പകൽ 11മണിയോടെ പോരേടം കിണറ്റുമുക്കിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന ദീപുവിനെ ഓട്ടോയിൽ എത്തിയ നവാസ് അസഭ്യം വിളിക്കുകയും ഇരുവരും തമ്മിൽ വാക്കറ്റം ഉണ്ടാവുകയും ചെയ്തതിനുശേഷം പോയ നവാസ് കയ്യിൽ ഇടിവളയുമായി എത്തുകയും കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുകയായിരുന്നു ദീപുവിന്റെ മൂക്കിന് ഇടിവള കൊണ്ട് ഇടിച്ചുമുറിവേൽപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ദീപുവിന്റെ മൂക്കിന്റെ പാലത്തിനു പൊട്ടലേറ്റു.
ദീപുവിന്റെ മൊഴി രേഖപെടുത്തിയ ചടയമംഗലം പോലീസ് നവാസിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
ഒളിവിൽ കഴിഞ്ഞു വന്ന നവാസിനെ ചടയമംഗലം പോലീസ് ഇന്നലെ രാത്രി പോരേടത്തു നിന്നും പിടികൂടി.
2019ൽ കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഭർത്താവ് ഭാര്യയെ കൊലപെടുത്താൻ ഉപയോഗിച്ച കൊട്ടേഷൻ സംഘത്തിലെ പ്രതിയാണ് പിടിയിലായ നവാസ്
അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.