ഇന്നും സ്വർണവിലയിൽ വർധനവ്: കൂടിയത് 400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവന് 400 രൂപ വർധിച്ച് 63,520 രൂപയായി. ​ഗ്രാമിന് 50 രൂപ വർധിച്ച് 7,940 രൂപയിലെത്തി. ഈ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 72,000 രൂപയോളമാണ് ആവശ്യം.

ഒരു പവന്‍ സ്വര്‍ണത്തിന്റെ കൂടെ അഞ്ച് ശതമാനം കുറഞ്ഞ പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കണം. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് എങ്കില്‍ വില വീണ്ടും ഉയരും.

ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായിരുന്നു. ഫെബ്രുവരി പതിനൊന്നിനായിരുന്നു ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 64,480 രൂപയായിരുന്നു സ്വർണത്തിന്റെ അന്നത്തെ വില.