ആറ് മണിക്കൂറിൽ കൂടുതലായി പ്രദേശത്ത് വെളളം പാഴായിക്കൊണ്ടിരിക്കുകയാണ്. അറ്റക്കുറ്റ പണിക്കായി സമയം വേണമെന്നാണ് അധികൃതർ പറയുന്നത്. വെളളം പാഴായിട്ടും പമ്പിങ് ജല അതോറിറ്റി നിർത്തിയിട്ടില്ല. ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായുളള റോഡ് പണിക്കിടെ ഹിറ്റാച്ചി തട്ടിയാണ് പൈപ്പ് പൊട്ടിയത്. പതിനാറ് തവണയാണ് ചാത്തന്നൂർ, കൊട്ടിയം ഭാഗങ്ങളിൽ കുടിവെളള പൈപ്പ് പൊട്ടിയിരുന്നു.മുമ്പും ചാത്തന്നൂരിൽ റോഡ് പണിക്കിടെ ജപ്പാൻ കുടിവെളള പൈപ്പ് പൊട്ടിയിരുന്നു. ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷന് സമീപമായിരുന്നു കുടിവെളള പൈപ്പ് പൊട്ടിയിരുന്നത്.