സംസ്ഥാനത്തെ 28 വാര്‍ഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ്‌വരെയാണ് വോട്ടെടുപ്പ്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാര്‍ഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിപിച്ചിച്ചുള്ളത്. എന്നാല്‍ കാസര്‍കോട് ജില്ലിയിലെ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചതിനാല്‍ ഈ വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പില്ല.
തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുന്‍സിപ്പിലാറ്റി വാര്‍ഡുകള്‍. 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിങ്ങനെയാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 28 വാര്‍ഡുകളിലായി ആകെ 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 52 പേര്‍ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.