തോന്നയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മഞ്ചാടി '25 ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

തോന്നയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 2024-'25 അധ്യയന വർഷത്തെ ദ്വിദിനപഠനക്യാമ്പ് ഫെബ്രുവരി 8, 9 തീയതികളിൽ വളരെ സമുചിതമായി നടത്തപ്പെട്ടു. ബിഗ് ബോസ് താരവും അധ്യാപകനുമായ മണികണ്ഠൻ തോന്നയ്ക്കൽ ഉദ്ഘാടനം ചെയ്ത പഠനക്യാമ്പിൽ പി.ടി.എ പ്രസിഡൻ്റ് ഇ.നസീർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത്. എസ് സ്വാഗതം പറഞ്ഞു.പി.ടി.എ വൈസ് പ്രസിഡൻ്റ് തോന്നയ്ക്കൽ രാജേന്ദ്രൻ, എസ്.എം.സി ചെയർമാൻ സി.ജയകുമാർ, പി.ടി.എ അംഗങ്ങളായ എസ്.കെ സുജി,എസ്.എം.സി അംഗങ്ങളായ സാഗർഖാൻ. എസ്. എ , വിനയ്. എം. എസ്,സീനിയർ അസിസ്റ്റൻ്റുമാരായ ബിന്ദു. എൽ. എസ് , കല കരുണാകരൻ, സ്റ്റാഫ് സെക്രട്ടറിമാരായ ബീന.എസ്, സരിത ആർ.എസ്, എസ്.ആർ.ജി കൺവീനർമാരായ ഡോ.ദിവ്യ. എൽ, അശ്വതി എസ്.ആർ എന്നിവർ ആശംസകൾ നേർന്നു. ക്യാമ്പ്കോർഡിനേറ്റർ മഹേഷ് കുമാർ. എം നന്ദി പറഞ്ഞു.വിവിധ വിദ്യാലയങ്ങളിലെ അറുപതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ഡോ. അൽ മുനീറ. ജെ യുടെ മഞ്ഞുരുക്കലോടെ ആരംഭിച്ച ക്യാമ്പിൽ നാടകക്കളരി ക്ലാസുകൾ നയിച്ചത് സതീഷ്.ജി.നായർ ആണ്. തുടർന്ന് അനുശ്രീ വി.പി കുട്ടികൾക്ക് ഗ്ലാസ് പെയിൻ്റിംഗ് പരിചയപ്പെടുത്തി.തുടർന്ന് കൃഷി അനുഭവങ്ങൾ നേരിട്ടറിയാൻ കുട്ടികൾ പിരപ്പമൺ കാട് പാടശേഖരത്തിലേക്ക് പഠനയാത്ര നടത്തി. അടുത്ത ദിവസം രാവിലെ കുട്ടികൾ തങ്ങളുടെ ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ച് ആരംഭിച്ച ക്യാമ്പിൽ ആദ്യം രമേശൻ. എസ് യോഗ ക്ലാസ് നൽകി തുടർന്ന് നടന്ന ശാസ്ത്രകൗതുകം ക്ലാസിൽ കുട്ടികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു തുടർന്ന് നിർമ്മിത ബുദ്ധി ക്ലാസുകൾ നീതു. എം കുട്ടികൾക്ക് നൽകി. ഉച്ചക്ക് ശേഷം സൈജു. എസ് നാടൻപാട്ടിൻ്റെ നവ്യാനുഭവങ്ങൾ കുട്ടികൾക്ക് നൽകി ശേഷം നമ്മുടെ ദേശത്ത് അന്യം നിന്നുപോയ നാടൻ കളികൾ കുട്ടികൾ പരിചയപ്പെട്ടു ക്യാമ്പിൻ്റെ സമാപന സമ്മേളനം പി.ടി.എ പ്രസിഡൻ്റ് ഇ. നസീർ ഉദ്ഘാടനം ചെയ്തു സ്കൂൾ ഹെഡ് മാസ്റ്റർ സുജിത്. എസ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി.ടി.എ അംഗങ്ങൾ, എസ്.എം.സി ഭാരവാഹികൾ, സ്റ്റാഫ് സെക്രട്ടറിമാർ എസ്.ആർ.ജി കൺവീനർമാർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു. ക്യാമ്പ് കോഡിനേറ്റർ ദേവി. എസ് നന്ദി പ്രകാശിപ്പിച്ചു.