രാജ്യത്തിനാകെ മാതൃകയാകുക എന്ന ലക്ഷ്യത്തോടെ ബഹു. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച കെ എസ് ആർ ടി സി യുടെ നൂതന സംരംഭമായ ഡ്രൈവിംഗ്
സ്കൂളിന്റ ഫോർ വീലർ വിഭാഗം (കാറുകളുടെ ) വാഹനങ്ങളുടെ
കൈമാറ്റം 24.02.25 നു 12.00 മണിയ്ക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെഎസ്ആർടിസി സിചെയർമാൻ & മാനേജിംഗ് ഡയറക്ടർക്ക് മാരുതി
സുസുക്കി ഇന്ത്യ ലിമിറ്റഡ് റീജിയണൽ മാനേജർ
ശ്രീ.അരുൺപ്രസാദ് താക്കോൽ കൈമാറി നിർവ്വഹിച്ചു .
21 Alto K10 കാറുകളാണ് ചടങ്ങിൽ കൈമാറിയത്. കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരും
മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിൽ നിന്നുമുള്ള
ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ആദ്യഘട്ടത്തിലെ 12
ഡ്രൈവിംഗ് സ്കൂളുകൾക്കുമുള്ള വാഹനങ്ങളുടെ ഫ്ലാഗ്
ഓഫ് കെഎസ്ആർടിസി സിഎംഡി ശ്രീ.പ്രമോജ് ശങ്കർIOFS നിർവ്വഹിച്ചു.
#ksrtc #cmd #kbganeshkumar #driving_school #tourism #new_car #inauguration #ksrtcsocialmediacell
'