'2025 ശബരിമല കുംഭമാസ പൂജ' വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി...

 കുംഭമാസ പൂജകൾക്കുമായി 12/02/2025 വൈകുന്നേരം 05.00 മണിക്ക് ശബരിമല തിരുനടതുറക്കുന്നതും 17/02/2025 രാത്രി 10.00 മണിക്ക് നട അടയ്ക്കുന്നതുമാണ്. 

തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ
ഉണ്ടായിരിക്കുന്നതാണ്. 

നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. 
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും 
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്