കൈകൂലി കൂടുതലായി വാങ്ങുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗമാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യറാക്കിയത്. പട്ടികയില്‍ ഉള്‍പ്പെട്ട 200 ഉദ്യോഗസ്ഥരെ വിജിലന്‍സ് സംഘം പ്രത്യേകം നിരീക്ഷിക്കും. വില്ലേജ് ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കാന്‍ നിര്‍ദ്ദേശമുണ്ട്. പട്ടിക വിജിലന്‍സ് സംഘം എല്ലാ ജില്ലകള്‍ക്കും കൈമാറിയിട്ടുണ്ട്. ഓപ്പറേഷന്‍ ട്രാപ്പ് എന്ന പേരില്‍ കൈകൂലിക്കാരെ പിടി കൂടാന്‍ വിജിലന്‍സ് ഓപ്പറേഷന്‍ നടത്തുന്നുണ്ട് .