ഗൊംഗാദി തൃഷയും വൈഷ്ണവി ശര്‍മയും ആയുഷി ശുക്ലയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ചത്. തൃഷ മൂന്ന് വിക്കറ്റ് കൊയ്തപ്പോള്‍ വൈഷ്ണവിയും ആയുഷിയും പരുണിക സിസോദിയയും രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി. ഷബ്‌നം ഷക്കീല്‍ ഒരു വിക്കറ്റെടുത്തു. മലയാളി താരം വിജെ ജോഷിതക്ക് വിക്കറ്റ് നേടാനായില്ല.ടോസ് നേടിയ പ്രോട്ടീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 23 റണ്‍സെടുത്ത മീകി വാന്‍ വൂഴ്‌സ്റ്റ് ആണ് ടോപ്‌സ്‌കോറര്‍. ഓപണര്‍ ജെമ്മ ബോത 16 റണ്‍സെടുത്തു. ഇരു ടീമുകളിലും മാറ്റമുണ്ടായിരന്നില്ല. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പോടെ കലാശപ്പോര് കളിക്കുന്ന ഇന്ത്യ, കിരീടം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്. ഒരു പരാജയം നേരിട്ടാണ് ദക്ഷിണാഫ്രിക്ക ആദ്യമായി ഫൈനലില്‍ പ്രവേശിച്ചത്.