രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 17 നഗരങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കാനുള്ള സാധ്യതാ പഠനം നടത്താൻ ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) ബോർഡിന്റെ യോഗത്തിൽ തീരുമാനമായി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് (കെഎംആർഎൽ) സാധ്യതാ പഠനത്തിനുള്ള ചുമതല.നിലവിലുള്ള ജലഗതാഗത മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സുസ്ഥിരമായ നഗര ഗതാഗത സംവിധാനം പ്രദാനം ചെയ്യുകയെന്നതാണ് ലക്ഷ്യം.
അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊല്ലം, കൊൽക്കത്ത, പ്രയാഗ്‌രാജ്, പട്‌ന, ശ്രീനഗർ, വാരണാസി, മുംബൈ, വസായ്, മംഗലാപുരം (ഗുരുപുര നദി), ഗാന്ധിനഗർ-അഹമ്മദാബാദ് (സബർമതി നദി), ആലപ്പുഴ, എന്നിവിടങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിൽ ഫെറി സർവീസ് പാതയിലുമാണ് സാധ്യതാ പഠനം..