ആറ്റിങ്ങൽ മണ്ഡലത്തിന് 17 കോടിയുടെ ബജറ്റ് വിഹിതം

ആറ്റിങ്ങൽ : മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി സംസ്ഥാന ബജറ്റിൽ 17 കോടി രൂപ വകയിരുത്തി. റോഡുകളുടെ വികസനത്തിനും നവീകരണത്തിനുമായി 10 കോടി രൂപയും നവകേരളസദസ്സുമായി ബന്ധപ്പെട്ട് വന്ന പദ്ധതികൾക്ക് ഏഴ് കോടി രൂപയുമാണ് വകയിരുത്തിയത്. വിവിധ പദ്ധതികൾക്കായി പ്രാരംഭനടപടികൾക്കുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ട്.

വലിയകുന്ന് താലൂക്കാശുപത്രിയിൽ മോർച്ചറിയും ചുറ്റുമതിലും നിർമിക്കുന്നതിന്-1.5 കോടി, ആലംകോട് ഗവ.എൽ.പി.സ്‌കൂൾ കെട്ടിടത്തിന്-1 കോടി, ഊമൻപള്ളിക്കര-കുന്നുമ്മൽ-കടമുക്ക്-പുളിമാത്ത് ക്ഷേത്രം റോഡ്-1 കോടി, പനപ്പാംകുന്ന്-കൈലാസംകുന്ന് റോഡ്-1 കോടി, പാളയം-പട്ടക്കുടി, കോട്ടിച്ചിറ, പടിമൂട് റോഡ്-1 കോടി എന്നിങ്ങനെ അനുവദിച്ചു. ചെറുന്നിയൂർ പഞ്ചായത്തിൽ ആയുർവേദ-ഹോമിയോ ഡിസ്‌പെൻസറികളും പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സും നിർമിക്കാൻ-1 കോടി, പന്തടിവിള-മുള്ളറംകോട്-ചേന്നൻകോട് റോഡ്-75 ലക്ഷം, മിഷൻകുന്ന്-കവലയൂർ റോഡ്-75 ലക്ഷം, അടയമൺ-പിരപ്പമൺകാട് റോഡ്-50 ലക്ഷം, പുതിയതടം-ഞാറയ്ക്കാട്ടുവിള റോഡ്-50 ലക്ഷം, ചുമടുതാങ്ങി-തോട്ടയ്ക്കാട് പി.എച്ച്.സി.- പോളയ്ക്കൽ, പുരമ്പക്കോട് റോഡ്-50 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്.

പരവൂർപ്പുഴക്കടവ് പാലം നിർമിക്കാൻ 10 കോടി, പള്ളിയറ പാലത്തിന്-4കോടി, കോട്ടറക്കോണം പാലത്തിന്-4 കോടി, അലവക്കോട്-ഇടക്കരിക്കകം-വണ്ടിത്തടം-മണലേത്തുപച്ച റോഡ്-2 കോടി, കിളിമാനൂർ ബൈപ്പാസ്-6 കോടി, വാമനപുരം ആറ്റിൽ സാഹസിക വിനോദസഞ്ചാരം പദ്ധതിയും റിങ് റോഡും നിർമിക്കാൻ-10 കോടി എന്നീ പദ്ധതികൾക്ക് പ്രാരംഭാനുമതി നൽകിയിട്ടുണ്ട്.

കൂടാതെ ആറ്റിങ്ങൽ കൊട്ടാരത്തിന് സമീപം ചരിത്ര മ്യൂസിയം, കിളിമാനൂരിൽ ഓപ്പൺ എയർ ഓഡിറ്റോറിയം, സൈക്കിൾപാത, നടപ്പാത എന്നിവ നിർമിക്കാനും പ്രാരംഭാനുമതി ലഭിച്ചതായി ഒ.എസ്.അംബിക എം.എൽ.എ. അറിയിച്ചു.