മറ്റെരാളുമായി സംസാരിക്കാന്‍ ഫോണ്‍ നല്‍കി; വര്‍ക്കലയില്‍ 16കാരനെ സഹപാഠിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചു

വര്‍ക്കലയില്‍ 16കാരന് നേരെ ക്രൂര മര്‍ദനം. സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് മറ്റെരാളുമായി സംസാരിക്കാന്‍ ഫോണ്‍ നല്‍കിയതിനെ ചൊല്ലിയാണ് ബന്ധുക്കള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് വഴിയില്‍ ഇറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നു.

ഇന്നലെ രാത്രിയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 5 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. വിദ്യാര്‍ഥിയുടെ സഹപാഠിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് മര്‍ദ്ദിച്ചത്. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി സംസാരിക്കാന്‍ ഫോണ്‍ നല്‍കി എന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത് എന്നാണ് പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു.