മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി അറിയിച്ചു. ഇതോടെ ലിഥിയം അയൺ ബാറ്ററികളുടെയും വില കുറയും.ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി. ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.
പുതിയ ആദായ നികുതി ബില്‍ വരുന്നു. അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി.50 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കും. സംസ്ഥാനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും. ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍.സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മഖാന എന്ന താമരവിത്തിനായി പ്രത്യേക ബോര്‍ഡ് രൂപികരിക്കും.മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ സെന്ററുകള്‍.അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രത്യേക പോഷകാഹാര പദ്ധതി.എല്ലാ പ്രാദേശിക ഭാഷകളിലും പാഠ പുസ്തകം.സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കും.സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍.
എം.എസ്.എം.ഇ.കള്‍ക്ക് ധനസഹായം ഉറപ്പാക്കും.
അതേ സമയം ഇത്തവണയും ബിഹാറിന് വാരിക്കോരി സഹായമുണ്ട്.ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് പ്രഖ്യാപനം.ബിഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി.ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും.
ബിഹാറിന് മഖാന ബോർഡ് ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി.
സ്റ്റാര്‍ട്ടപ്പില്‍ 27 മേഖലകള്‍ കൂടി ഉള്‍പ്പെടുത്തും.
കാര്‍ഷിക മേഖലയ്ക്ക് പിഎം ധന്‍ധ്യാന്‍ കൃഷിയോജന
2028ടെ എല്ലാവര്‍ക്കും കുടിവെള്ളം, 2028ല്‍ ജല്‍ജീവന്‍ പദ്ധതി പൂര്‍ത്തിയാക്കും.