തിരുവനന്തപുരം :സംസ്ഥാനത്ത് 10 കേന്ദ്രങ്ങളിൽക്കൂടി കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുന്നു. കാട്ടാക്കട, മാവേലിക്കര, നിലമ്പൂർ, പയ്യന്നൂർ, പൊന്നാനി, എടത്വ, പാറശാല, പാപ്പനംകോട്, പൂവാർ, നെടുമങ്ങാട് എന്നിവിടങ്ങളിലാണിവ. നേരത്തെ ആരംഭിച്ച തിരുവനന്തപുരം ഒഴിച്ചുള്ള എട്ട് സ്‌കൂളിലേക്ക് കാർ, ഇരുചക്ര വാഹനങ്ങൾ എന്നിവയിലും ലൈസൻസ് എടുക്കാൻ സൗകര്യം ഒരുക്കുന്നതിനായി കെഎസ്‌ആർടിസി പുതിയ വാഹനങ്ങൾ വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്ത 21 ആൾട്ടോ കാറുകൾ സ്‌കൂളുകൾക്ക് നൽകി. ആദ്യമായി ആരംഭിച്ച തിരുവനന്തപുരത്തെ സ്‌റ്റാഫ് ട്രെയിനിങ് ഇൻസ്‌റ്റിറ്റ്യൂട്ടിലാണ് ഹെവി, ഫോർ വീലർ, ടു വീലർ ലൈസൻസ് എടുക്കാൻ സൗകര്യമുണ്ടായിരുന്നത്. ഫോർ വീൽ, ഹെവി ഡ്രൈവിങ് പരിശീലനത്തിന് 9,000 രൂപ വീതമാണ് നിരക്ക്. ഗിയർ ഉള്ളതും ഇല്ലാത്തതുമായ ഇരുചക്ര വാഹങ്ങൾക്ക് 3,500 രൂപയും. കാറും ഇരുചക്ര വാഹനവും ഒരുമിച്ചാണെകിൽ 11,000 രൂപ മതി.