ആറ്റിങ്ങൽ കിളിമാനൂർ നിവാസികളുടെ ദീർഘ കാല ആവശ്യം പൂവണിയുന്നു. KSRTC പുതുതായി ഇൻ്റർസ്റ്റേറ്റ് സർവ്വീസുകൾ ആരംഭിക്കുന്നു.

ആറ്റിങ്ങൽ കിളിമാനൂർ നിവാസികളുടെ ദീർഘ കാല ആവശ്യം പൂവണിയുന്നു. KSRTC പുതുതായി ഇൻ്റർസ്റ്റേറ്റ് സർവ്വീസുകൾ ആരംഭിക്കുന്നു.
ആറ്റിങ്ങലിൽ നിന്നും തെങ്കാശി, നാഗർകോവിൽ സർവീസുകളാണ് പുതുതായി ആരംഭിക്കുന്നത്. 

തെങ്കാശിയിലേയ്ക്ക് രാവിലെ 05.20 ന് ആറ്റിങ്ങൽ നിന്ന് പുറപ്പെട്ടു 05.50 കിളിമാനൂർ എത്തുന്ന രീതിയിലും, ഉച്ചയ്ക്ക് 2.30 ന് ആറ്റിങ്ങൽ നിന്ന് പുറപ്പെട്ടു ഉച്ചക്ക് 03.00 മണിക്ക് കിളിമാനൂർ എത്തുന്ന രീതിയിലും സർവ്വീസ് ഉണ്ടാകും. 
തെങ്കാശിയിൽ നിന്നും രാവിലെ 09.45 നും വൈകിട്ട് 18.30 നും മടക്ക സർവ്വീസുകളും ഉണ്ടാകും. 
ആറ്റിങ്ങൽ കിളിമാനൂർ, നിലമേൽ, മടത്തറ, കുളത്തൂർപ്പുഴ , തെന്മല, ആര്യങ്കാവ് വഴിയുള്ള ഈ സർവ്വീസ് ആരംഭിക്കുന്നത് ഈ മേഘലയിലേയ്ക്കുള്ള സ്ഥിരം യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരിക്കും. ഈ സർവ്വീസ് തുടങ്ങുന്നതോടെ കിളിമാനൂരിൽ നിന്നും രാത്രി വൈകി ആറ്റിങ്ങലിലേയ്ക്ക് പോകുന്ന യാത്രക്കാർക്ക് ആശ്വാസമാകും. 
തെങ്കാശിയിൽ നിന്ന് വരുന്ന അവസാന ട്രിപ്പ് രാത്രി 9.30 ന് കിളിമാനൂർ നിന്നും ആറ്റിങ്ങലിലേയ്ക്ക് സർവ്വീസ് നടത്തും. 

ആറ്റിങ്ങൽ നിന്ന് നാഗർകോവിലേയ്ക്കുള്ള സർവ്വീസും ഇതിനൊപ്പം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു. രാവിലെ 07.20 നാണ് നാഗർകോവിലേയ്ക്കുള്ള സർവ്വീസ് ആറ്റിങ്ങൽ നിന്ന് ആരംഭിക്കുന്നത്. 07.10 ന് ആറ്റിങ്ങൽ എത്തുന്ന രീതിയിൽ നിലവിൽ കിളിമാനൂർ നിന്ന് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. 
നാഗർകോവിൽ നിന്ന് തിരിക രാത്രി 8.00 മണിക്ക് ആറ്റിങ്ങലേയ്ക്ക് സർവ്വീസ് നടത്തും. 

 കരവാരം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെ ദീർഘ നാളത്തെ ആവശ്യം ആയിരുന്നു സ്കൂളിന്റെ മുന്നിലൂടെ കോവിഡിന് മുൻപ് ഉണ്ടായിരുന്ന സർവീസ് പുനരാരംഭിക്കുക എന്നത്. പട്ടള, കരവാരം വഴിയുള്ള കല്ലമ്പലം സർവീസ് രാവിലെ 7:20ന് ആറ്റിങ്ങിൽ നിന്നും പുറപ്പെട്ട് കല്ലമ്പലത്തേക്കും തിരികെ കല്ലമ്പലത്തു നിന്നും രാവിലെ 0830 ന് കരവാരം HS, പട്ടള വഴി തിരുവനന്തപുരം സർവ്വീസും ഉണ്ടാകും. ഈ സർവീസിനൊപ്പം നെല്ലിക്കോട് നിവാസികളുടെ ദീർഘകാല ആവശ്യം ആയ വർക്കല നെല്ലിക്കോട് തിരുവനന്തപുരം സർവീസും ആരംഭിക്കുകയാണ്. രാവിലെ 08.05 ന് ആറ്റിങ്ങൽ നിന്നും എംഎൽഎ പാലം നെല്ലിക്കോട് വഴി വർക്കലയ്ക്കും തിരികെ 9.30 ന് വർക്കലയിൽ നിന്ന് 
 നെല്ലിക്കോട് ,എംഎൽഎ പാലം വഴി മെഡിക്കൽ കോളേജിലേക്കും സർവീസ് ഉണ്ടാകും. ഈ നാല് സർവീസുകളുടെയും ഫ്ലാഗ് ഓഫ് 27 ആം തീയതി(ഇന്ന് ) തിങ്കൾഎട്ടുമണിക്ക് ആറ്റിങ്ങൽ KSRTC യൂണിറ്റിൽ വെച്ച് ബഹു: ആറ്റിങ്ങൽ എംഎൽഎ ഒ.എസ്.അംബിക നിർവഹിക്കും.