കിളിമാനൂർ പുളിമാത്ത് ജംഗ്ഷനു സമീപം ബൈക്കും KSRTC ലോ ഫ്ലോർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

പുളിമാത്ത് ജംഗ്ഷനു സമീപം ബൈക്കും KSRTC ലോ ഫ്ലോർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

പുളിമാത്ത്, അലയക്കോണം, സാവിത്രിഭവനിൽ കണ്ണൻ (34) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30 മണിയോടെയായിരുന്നു അപകടം. 

കാരേറ്റ് ഭാഗത്തു നിന്നും കിളിമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബസും എതിർ ദിശയിൽ നിന്ന് വന്ന ബൈക്കും തമ്മിലാണ് കുട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ് ഗുരുതര പരുക്കേറ്റ യുവാവിനെ നാട്ടുകാർ ആംബുലൻസിൽ ഗോകുലം മെഡിക്കൽ കോളെജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ ഇന്ന് പുലർച്ചെ 2 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 

തിരുവനന്തപുരത്തു നിന്ന് ലോ ഫ്ലോർ ബസ് തൊടുപുഴയിലേക്ക് പോകുകയായിരുന്നു.
ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. കിളിമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടകൾ സ്വീകരിച്ചു .മൃതദ്ദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം ബന്ധുകൾക്ക് വിട്ട് നൽകും.