ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ടെന്റുകള്‍ക്ക് തീപിടിച്ചതായി വിവരം ലഭിച്ചത്. ഉടന്‍ സംഭവസ്ഥലത്തെത്തിയെന്നും ഫയര്‍ഫോഴ്‌സ് ഓഫിസര്‍ പ്രമോദ് ശര്‍മ പറഞ്ഞു. പ്രദേശത്തേക്ക് റോഡുകളില്ലാത്തത് വലിയ പ്രയാസം സൃഷ്ടിച്ചതായും ശര്‍മ പറഞ്ഞു. തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്നും 15 ടെന്റുകളോളം കത്തിനശിച്ചിട്ടുണ്ടെന്നും അപകട കാരണം അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതേസമയം, ഇന്നലെ മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി. 60 പേര്‍ക്ക് പരിക്കുണ്ട്. ഭക്തര്‍ ബാരിക്കേഡ് മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. അപകടത്തില്‍പെട്ടവരെ സ്ട്രച്ചറുകളിലും ആംബുലന്‍സുകളിലും പൊലീസ് വാഹനങ്ങളിലുമാണ് ആശുപത്രിയില്‍ എത്തിച്ചത്. ദുരന്തത്തിന് പിന്നാലെ നിര്‍ത്തിവെച്ച സ്‌നാനം ബുധനാഴ്ച ഉച്ചക്കുശേഷം പുനരാരംഭിച്ചു.