സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.

സംസ്ഥാനത്ത് രണ്ട് ദിവസമായി സ്വര്‍ണവില വര്‍ധിക്കുകയാണ്. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ 240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുത്തനെ ഉയര്‍ന്നത്. 60440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് ഇന്നലെ ഉയര്‍ന്നത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്.വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
ഈ മാസത്തെ സ്വര്‍ണവില പവനില്‍

ജനുവരി 1: 57,200

ജനുവരി 2: 57,440

ജനുവരി 3: 58,080

ജനുവരി 4: 57,720

ജനുവരി 5: 57,720

ജനുവരി 6: 57,720

ജനുവരി 7: 57,720

ജനുവരി 8: 57,800

ജനുവരി 9: 58,080

ജനുവരി 10: 58,480

ജനുവരി 11: 58,280

ജനുവരി 12: 58,400

ജനുവരി 13: 58,720

ജനുവരി 14: 58,640

ജനുവരി 15: 58,720

ജനുവരി 16: 59,120

ജനുവരി 17: 59,600

ജനുവരി 18: 59,600

ജനുവരി 19: 59,480

ജനുവരി 20: 59,600