തമ്പാനൂരില്‍ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം തമ്പാനൂരില്‍ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തമ്പാനൂരുള്ള കോടയില്‍ ടൂറിസ്റ്റ് ഹോമിലെ മുറിയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളപ്പില്‍ സ്വദേശിയായ സി കുമാരന്‍ , പേയാട് സ്വദേശിയായ വി ആശ എന്നിവരാണ് മരിച്ചത്. കുമാരൻ ചാനൽ ജീവനക്കാരനാണ്.ആശയെ കൊലപ്പെടുത്തിയ ശേഷം കുമാരന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ആശയെ കാണ്മാനില്ല എന്ന് കാട്ടി കഴിഞ്ഞ ദിവസം ഭര്‍ത്താവ് വിളപ്പില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.