പൂയപ്പള്ളി: അങ്കമാലിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കൊല്ലം വെളിനല്ലൂർ ആറ്റൂർകോണത്ത് കണ്ണച്ചാരുവിള (കാർത്തിക) വീട്ടിൽ പരേതരായ സി.എൻ.കേശവൻ്റെയും ബി.ചന്ദ്രവല്ലിയുടെയും മകൻ സി.കെ. 59 വയസുള്ള അനിൽ ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ഒരു മണിക്ക് ആണ് അപകടം നടന്നത്
സഹോദരനനായ സി.കെ.ദിനിലിൻ്റെ വാഹനത്തിൽ കണ്ണൂരിൽ പോയിട്ട് കുടുംബവുമായി വരുന്ന വഴിയിൽ ഇടത് വശത്ത് വാഹനം നിർത്തിയിട്ട് ചായ കുടിക്കാനായി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അനിലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചികിത്സ നൽകിയെങ്കിലും രാവിലെ ഏഴ് മണിയോടെ മരണം സംഭവിച്ചു
ഭൗതിക ശരീരം നാളെ (14/01/2025 )രാവിലെ 8 മണിവരെ ആറ്റൂർകോണം വീട്ടിലെ പൊതു ദർശനത്തിനുശേഷം സംസ്‌കാരം നാളെ (14/01/2025 ) രാവിലെ 11.30 ന് വെളിയം നഗറിലെ ടിവിടിഎം ഹൈസ്‌കൂളിനു സമീപത്തെ അനിലിന്റെ വീടായ മിനിവിലാസത്തിൽ നടക്കും.
ഭാര്യ മിനി. മക്കൾ: അയന. നയന