ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ രണ്ട് പ്രധാന വിക്കറ്റുകൾ നഷ്ടമായി. അഞ്ചാം ഓവറിൽ കെ എൽ രാഹുലിനെ നഷ്ടമായപ്പോൾ എട്ടാം ഓവറിൽ യശ്വസി ജയ്‌സ്വാളിനെയും നഷ്ടപ്പെട്ടു. മെൽബണിൽ നടന്ന കഴിഞ്ഞ ടെസ്റ്റിൽ ഇരു ഇന്നിങ്സിലും മികച്ച പ്രകടനം നടത്തിയ താരമായിരുന്നു ജയ്‌സ്വാൾ. 4 റൺസെടുത്ത രാഹുലിനെ മിച്ചൽ സ്റ്റാർക്കും 10 റൺസെടുത്ത ജയ്‌സ്വാളിനെ സ്‌കോട്ട് ബോളണ്ടുമാണ് വീഴ്ത്തിയത്. നിലവിൽ 25 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 57 റൺസാണ് ഇന്ത്യയ്ക്കുള്ളത്. 20 റൺസെടുത്ത ഗിൽ ഔട്ടായി