പാറശ്ശാലയില്‍ കാമുകനെ(ഷാരോൺ രാജ് )വിഷം ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതി *ഗ്രീഷ്മയ്ക്ക് തൂക്കുകയർ (വധശിക്ഷ) വിധിച്ചു*.

2022 ഒക്ടോബറിലാണ് കേരളത്തെ ഞെട്ടിച്ച ഷാരോണ്‍ കൊലപാതകം നടന്നത്. കോളേജ് വിദ്യാര്‍ഥിയായിരുന്ന ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം വിഷം ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. വിഷം ചേർത്ത കഷായം കുടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാരോണ്‍ ഒക്ടോബര്‍ 25-നാണ് മരിക്കുന്നത്.

കേസില്‍ ഒന്നാം പ്രതിയാണ് ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മ. മറ്റൊരു വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഷാരോണിനോട് പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ഗ്രീഷ്മ ആവശ്യപ്പെട്ടു. എന്നാല്‍ ഷാരോണ്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്

തിരുവനന്തപുരം: കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര കോടതി മരണം വരെ തൂക്കുകയർ വധശിക്ഷ വിധിച്ചു, ​ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മല കുമാരൻനായർക്ക് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു

കേസ് അപൂർവങ്ങളിൽ അപൂർവ്വമെന്ന് കോടതി. വധശ്രമം തെളിഞ്ഞതായി കോടതി. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകൾ കണ്ടെത്തി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ ബഷീറാണ് ശിക്ഷ വിധിച്ചത്.

തട്ടിക്കൊണ്ടു പോകലിന് 10 വർഷം, കേസ് വഴിതിരിച്ചു വിടാൻ ശ്രമിച്ചതിന് 5 വർഷവും തടവും ശിക്ഷയിൽ ഉൾപ്പെടുന്നു. 586 പേജുള്ള വിധിന്യായം ആണ് കോടതി തയ്യാറാക്കിയത്. കേരള പോലീസിനെ കോടതി അഭിനന്ദിച്ചു. സമർത്ഥമായാണ് പോലീസ് കേസ് അന്വേഷിച്ചത്. അന്വേഷണ രീതി മാറിയത് അനുസ്സരിച്ച് കേരള പോലീസും മാറിയതായി കോടതി വിലയിരുത്തി.

2022 ഒക്ടോബറിലാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്.