കഠിനംകുളം ആതിര കൊലകേസ്: പ്രതിയെ തിരിച്ചറിഞ്ഞു, ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റ്, കൊല്ലം സ്വദേശിജോണ്‍സണ്‍ ഔസേപ്പ്

ആതിര കൊലപാതകം: പ്രതി ഇന്‍സ്റ്റഗ്രാം സുഹൃത്ത്
കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ നിഗമനം.

തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളത്ത് താമസക്കാരനായ ജോണ്‍സണ്‍ ഔസേപ്പ് ആണ് പ്രതി. ആതിരയുടെ ഇന്‍സ്റ്റഗ്രാമം സുഹൃത്താണ് പ്രതി. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പ് വിവാഹിതനാണ്. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് ഭാര്യയുമായി പിരിഞ്ഞശേഷം കൊല്ലത്തും കൊച്ചിയിലുമായി താമസിച്ചു വരികയായിരുന്നുവെന്നും