സിനിമ സംവിധായകൻ ഷാഫിക്ക് മസ്തിഷ്‌ക രക്തസ്രാവം; ആരോഗ്യനില ഗുരുതരമായി തുടരുന്നു, ശസ്ത്രക്രിയ നടത്തി’; സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍

സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില ഗുരുദരമായി തുടരുന്നതായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാഫി മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം ഉടന്‍ ഭേദമാകും എന്ന് പ്രതീക്ഷിക്കുന്നതായും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഷാഫി.



വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.