തണുത്ത് വിറങ്ങലിച്ച് ദില്ലി; താപനില ഇനിയും താഴുമെന്ന് മുന്നറിയിപ്പ്

ദില്ലിയില്‍ അതിശൈത്യം തുടരുന്നു. മൂടല്‍മഞ്ഞ് രൂക്ഷമായത് വ്യോമ – റെയില്‍ ഗതാഗതയത്തെ സരമായി ബാധിച്ചു. ദില്ലി അമൃത്സര്‍,ജമ്മു, ആഗ്ര എന്നീ വിമാനത്താവളങ്ങളിലെ റണ്‍വേയില്‍ കാഴ്ചപരിധി പൂജ്യമായി കുറഞ്ഞു.

വരും ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ ദില്ലിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കാഴ്ചപരിധി കുറയുന്നത് വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്ന് യാത്രക്കാര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൃദയസംബന്ധ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകി.

അതേസമയം ദില്ലിയിൽ വായു മലിനീകരണ തോത് മോശം വിഭാഗത്തിൽ നിന്ന് നേരിയ മാറ്റം വന്നിട്ടുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ താപനില ഇനിയും താഴ്ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂടൽമഞ്ഞിൽ റോഡ് -റെയിൽ ഗതാഗതവും തടസ്സപ്പെടുന്നുണ്ട്.