ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ സുരക്ഷാവേലി സ്ഥാപിക്കുന്നതിന് തുക അനുവദിച്ചത് പ്രകാരമുള്ള പ്രവർത്തികൾ ആരംഭിച്ചതായി എംഎൽഎ ഒഎസ് അംബിക

ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ നിന്നും നിരവധി ആളുകൾ വാമനപുരം ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയും, ആത്മഹത്യാശ്രമം നടത്തിയ നിരവധിപേരെ ആറ്റിങ്ങൽ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പാലത്തിന്റെ ഇരുകൈ വരികളിലും സുരക്ഷാ വേലികൾ സ്ഥാപിക്കണം എന്ന് ആവശ്യം ശക്തമായിരുന്നു.ഇതിനെ തുടർന്ന്എംഎൽഎ നൽകിയ നിവേദനത്തിന്റെയും,ജില്ലാ വികസന സമിതി അടക്കമുള്ള വേദികളിൽ നിരന്തരമായി നടത്തിയ ആവശ്യം ഉന്നയിക്കലിന്റെയും ഭാഗമായാണ് സുരക്ഷാവേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.15 ലക്ഷത്തി എൺപതിനായിരം രൂപയാണ് അടങ്കൽ തുക.പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗമാണ് തുക അനുവദിച്ച് നിർമ്മാണ ചുമതല വഹിക്കുന്നത്.ഇതിനെ തുടർന്ന് കൊല്ലംപുഴ പാലത്തിലും സുരക്ഷാ കൈവരികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും
OS Ambika MLA