തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയോട് ലൈംഗികാതിക്രം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം ഓടനാവട്ടം സ്വദേശി ആദർശാണ് പിടിയിലായത്. കാലിഫോർണിയ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഹെലിപാഡിന് സമീപം പ്രവർത്തിക്കുന്നമസാജ് സെൻറ്ററിലെത്തിയതായിരുന്നു കാലിഫോർണിയ സ്വദേശിനി. ബോഡി മസാജിനായാണ് യുവതി എത്തിയത്. മസാജിംഗിനിടെ ആദർശ് ലൈംഗികാതിക്രമംനടത്തിയെന്നാണ് പരാതി. ഇയാളെ എതിർത്ത യുവതി തൊട്ടുപിന്നാലെ പൊലീസിന് പരാതി നൽകുകയായികുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.