വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ തുറന്ന് രാജ്യാന്തര കോണ്‍ക്ലേവിന് ഇന്ന് തുടക്കം

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ തുറന്ന് രാജ്യാന്തര കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. വിദേശത്ത് നിന്ന് ഉള്‍പ്പെടെ 300 പ്രതിനിധികളാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക.

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ തേടുന്നതാണ് രാജ്യാന്തര കോണ്‍ക്ലേവിന്റെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന കോണ്‍ക്ലേവില്‍ രണ്ടു ദിവസങ്ങളിലായി ഏഴു വിഷയങ്ങളില്‍ പ്രസന്റേഷനുകളും നാലു വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും മൂന്ന് ഫയര്‍സൈഡ് ചാറ്റുകളും നടക്കും.വിദേശത്ത് നിന്ന് ഉള്‍പ്പെടെ 300 പ്രതിനിധികളാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക. നിരവധി വിദേശ കമ്പനികളുടെ നിക്ഷേപത്തിനുള്ള ധാരണ പത്രം കോണ്‍ക്ലേവില്‍ ഒപ്പ് വയ്ക്കും. കെ എസ് ഐ ഡി സിയുടെ ആഭിമുഖ്യത്തില്‍ ട്രിവാന്‍ഡ്രം ചേബര്‍ ഓഫ് കോമഴേസ്മായി സഹകരിച്ചാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

ഉദ്ഘാടനസമ്മേളനത്തില്‍ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. തുറമുഖ മന്ത്രി വി എന്‍ വാസവന്‍, ശശി തരൂര്‍ എം.പി, അദാനി പോര്‍ട്ട് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ സിഇഒ പ്രണവ് ചൗധരി എന്നിവര്‍ സംസാരിക്കും. കൂടാതെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.