അപകടത്തിൽ പലവകോട് പള്ളിമേടതിൽ വീട്ടിൽ സബീന (39) യാണ് മരിച്ചത്. മകൾ അൽഫിയ (17) ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.വൈകിട്ട് 6 മണിയോടെയാണ് അപകടം. റോഡിന്റെ വലതു ഭാഗത്ത് കൂടി പോവുകയായിരുന്ന സബീനയുടെയും അൽഫിയയുടെയും നേരെ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അൽഫിയയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. റിട്ടേഡ് മിലിട്ടറി ഉദ്യോഗസ്ഥൻ സാബുവാണ് വാഹനമോടിച്ചിരുന്നത്. അപകടത്തിൽപ്പെട്ട കാറിന്റെ ഇൻഷുറൻസ് കാലാവധി 2024 ഒക്ടോബറിൽ തീർന്നിരുന്നു.പള്ളിക്കൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു.