മത്സരം തുടങ്ങി മൂന്നാം മിനുറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. കോറോ നടത്തിയ നീക്കത്തിന് ഒടുവിൽ പന്ത് ജീസസിൽ എത്തി. ജീസസ് ഗോൾ കണ്ടെത്താൻ പ്രയാസമായിരുന്ന ആങ്കിളിൽ നിന്ന് വല കണ്ടെത്തി. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും വേഗതയാർന്ന ഗോളായിരുന്നു ഇത്. ആദ്യപകുതിയിലെ അധിക സമയത്തെ മൂന്നാം മിനിറ്റിലാണ് രണ്ടാംഗോള്‍ പിറന്നത്. ചെന്നൈ ബോക്‌സില്‍ അഞ്ച് താരങ്ങള്‍ നിലയുറപ്പിച്ചിരിക്കേയാണ് കൊറൂ സിങ്ങിന്റെ ഗോള്‍ പിറന്നത്. ക്വാമി പെപ്ര ഒരു ഷോട്ട് ഉതിര്‍ക്കുന്നതിനു പകരം പന്ത് അഡ്രിയാന്‍ ലൂണയ്ക്ക് കൈമാറുകയായിരുന്നു. ലൂണ പന്ത് കുറൂ സിങ്ങിനും കൈമാറി. കൊറൂ പന്ത് നേരെ ബോക്‌സിന്റെ ഇടതുമൂലയിലേക്ക് ഉതിര്‍ത്തതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡ് ഉയര്‍ന്നു (2-0).രണ്ടാംപകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് വക മൂന്നാംഗോള്‍ പിറന്നത്. 56-ാം മിനിറ്റില്‍ കേരളത്തിന്റെ ഇടതുവിങ്ങിലൂടെയുള്ള മുന്നേറ്റം ഗോളില്‍ കലാശിക്കുകയായിരുന്നു. ലൂണ നല്‍കിയ പാസ് ഘാന താരം ക്വാമി പെപ്രെ ഒരു പിഴവും വരുത്താതെ ചെന്നൈ വലയിലെത്തിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ആധിപത്യം പുലര്‍ത്തി (3-0). എന്നാല്‍ ഇന്‍ജുറി ടൈമില്‍ വിന്‍സിയിലൂടെ ചെന്നൈയിന്‍ അവരുടെ അക്കൗണ്ട് തുറന്നു (3-1).
ഇന്ന് തോറ്റാൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് സാധ്യത നിലനിര്‍ത്താനാവില്ലെന്ന അവസ്ഥയായിരുന്നു. അതിനാല്‍ത്തന്നെ വളരെ ഒത്തിണക്കത്തോടെയുള്ള നീക്കമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായത്. എതിര്‍ടീമിന് പ്രതിരോധപ്പൂട്ടിട്ടും കിട്ടുന്ന അവസരത്തില്‍ അത്യുഗ്രന്‍ അറ്റാക്ക് നടത്തിയും ബ്ലാസ്റ്റേഴ്‌സ് കളം നിറഞ്ഞു.