ജാമ്യ ഹർജി തള്ളിയ ഉത്തരവ് കേട്ട ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യം; ബോച്ച ഇനി കാക്കനാട് ജില്ലാ ജയിലിലേക്ക്

കൊച്ചി: ജാമ്യാപേക്ഷ തള്ളിയ ഉത്തരവ് കേട്ട ബോബി ചെമ്മണൂരിനു കോടതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായി. രക്ത സമ്മർദ്ദം ഉയർന്നു. കോടതിയിൽ തളർന്നിരുന്നെന്ന് റിപ്പോർട്ട്. ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ റിമാൻഡ് ചെയ്തതോടെയാണ് ബോബി കുഴഞ്ഞുവീണത്. ബോബിയെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.കാക്കനാട് ജില്ലാ ജയിലേക്കാണ് കൊണ്ടുപോകുന്നത്.

ജഡ്ജി ഉത്തരവ് വായിച്ച് കഴിഞ്ഞതോടെ ബോബി ചെമ്മണൂർ ബെഞ്ചിലേയ്ക്ക് ഇരിക്കുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ബോബിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയേക്കും.

അതേ സമയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ഹണി റോസ് പ്രതികരിച്ചു.