മുതലപ്പൊഴി ഹാർബറിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് 32 അംഗ സംഘം മത്സ്യബന്ധനത്തിനായി പോയത്. ചിറയിൻകീഴ് സ്വദേശി വിനു സെബാസ്റ്റ്യൻൻ്റെ ഉടസ്ഥതയിലുള്ള റഫായൽ മാലാഖ എന്ന വള്ളത്തിലാണ് സംഘം കടലിലേക്ക് പോയത്. പുലർച്ചെ 1:15 മണി ഓടെ വർക്കല കടലിൽ വലവിരിക്കുന്നതിനിടെ സിജുവിനെ കാണാതാവുകയായിരുന്നു
മത്സ്യത്തൊഴിലാളികൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോസ്റ്റൽ പോലീസിനെ വിവരം അറിയിച്ചു. കോസ്റ്റൽ പോലീസും മറൈൻ എൻഫോസ്മെന്റും സംയുക്തമായ കടലിൽ തെരച്ചിൽ നടത്തിവരുകയാണ്