അഞ്ചുതെങ്ങിൽ വ്യാപാരസ്ഥാപനത്തിന്റെ മേൽക്കൂരതകർത്ത്‌ മോഷണം.

അഞ്ചുതെങ്ങ് ജെൻക്ഷനിലെ വ്യാപാരസ്ഥാപനത്തിന്റെ മേൽക്കൂരതകർത്ത്‌ മോഷണം. ഇന്ന് വെളുപ്പിന് 3:15 ഓടേയായിരുന്നു സംഭവം.

അഞ്ചുതെങ്ങ് സ്വദേശി ഹൈദർഖാന്റെ ഉടമസ്ഥതയിൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സജ്നാ ട്രേഡേഴ്സിലാണ് മോഷണം നടന്നത്.

കടയുടെ വൈദ്യുത കണക്ഷൻ കട്ട്‌ ചെയ്തശേഷം ഷീറ്റ് പാകിയ മേൽക്കൂര തകർത്താണ് മോഷ്ടാവ് അകത്ത്കയറിയതെന്നാണ് CCTV യിലുള്ളത്. പ്ലാസ്റ്റിക് പോളിത്തീൻ കവറുകൊണ്ട് മുഖവും ശരീര ഭാഗങ്ങളും മൂടിയിരുന്നതിനാൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല.

സംഭവത്തിൽ കടയ്ക്കുള്ളിലെ മേശവലുപ്പുകളിൽ ഉണ്ടായിരുന്ന 50,000 ത്തോളം രൂപ മോഷ്ടിക്കപ്പെട്ടതായികാണിച്ച് കടയുടമ പോലീസിൽ പരാതി നൽകി. അഞ്ചുതെങ്ങ് പോലീസ് അന്വേഷണം ആരംഭിച്ചു.