പ്രിയ സംവിധായകന് വിട നല്‍കി കേരളം; ഷാഫിയുടെ മൃതദേഹം കറുകപ്പള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി

മലയാള സിനിമയുടെ പ്രിയ സംവിധായകന് വിട നല്‍കി കേരളം. സംവിധായകന്‍ ഷാഫിയുടെ മൃതദേഹം കറുകപ്പള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി. കലൂരിലെ പൊതുദര്‍ശനത്തിലും വസതിയിലുമായി നിരവധി പേരാണ് ഷാഫിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാഫി ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ മൃതദേഹം എളമക്കരയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് 9 മണിയോടെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സഹകരണ ബാങ്ക് ഹാളിലും തുടര്‍ന്ന്വസതിയിലെയും പൊതുദര്‍ശനം നടക്കുന്നിടത്തുമായി സിനിമ – രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.