അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലുണ്ടായ വന്‍ കാട്ടുതീയിൽ അഞ്ച് മരണം. ആയിരക്കണക്കിന് കെട്ടിടങ്ങളും കത്തി നശിച്ചു. പ്രദേശത്ത് നിന്ന് 70,000-ത്തോളം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കാട്ടുതീയില്‍ നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ശക്തമായ കാറ്റ്, തീ അണയ്ക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ കടുത്ത ചൂടും, മഴയില്ലായ്മയുമാണ് കാട്ടുതീയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.