പാരിപ്പള്ളി ഐഒസി പ്ലാന്റിന് സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

 കൊല്ലം: പാരിപ്പള്ളി ഐഒസി പ്ലാന്റിന്  സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഐഒസി പ്ലാന്റ് കോണ്‍ട്രാക്ട് ജീവനക്കാരന്‍ പാരിപ്പള്ളി മുക്കട ഹിജാസ് മന്‍സില്‍ യഹാസ് (58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7 മണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ യഹാസ് സഞ്ചരിച്ച സ്‌കൂട്ടര്‍ പാരിപ്പള്ളി ഭാഗത്തുനിന്ന് വന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും അവിടെനിന്ന്  കൊല്ലം  എൻഎസ് ഹോസ്പിറ്റൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.കബറടക്കം ഇന്ന് (13.01.2025) വൈകുന്നേരം 3 മണിക്ക് എഴിപ്പുറം പള്ളിയിൽ നടന്നു.