ഹസാരിബാഗിലെ ഛറിലാണ് സംഭവം.ഭാര്യയുമായുള്ള വാക്കുതർക്കത്തിന് പിന്നാലെ 27 കാരനായ സുന്ദർ കർമാലി എന്നയാളാണ് ബൈക്കുമായി കിണറ്റിലേക്ക് ചാടിയത്.ഈ വിവരം അറിഞ്ഞ നാല് പേർ സുന്ദറിനെ രക്ഷിക്കാൻ പിന്നാലെ കിണറ്റിലേക്ക് ചാടി.എന്നാൽ ഇവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.26 കാരനായ രാഹുൽ, 24 വയസ്സുള്ള വിനയ്, പങ്കജ്, സൂരജ് എന്നിവരാണ് മരിച്ചത്.
വിവരമറിഞ്ഞ് ഉടനെ തന്നെ പൊലീസ് സംഭവ സ്ഥവത്തെത്തിയിരുന്നു.തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ അഞ്ച് മൃതദേഹങ്ങളും കിണറ്റിൽ നിന്നും പുറത്തെടുത്തു.ഇവരുടെ മൃതദേഹം നിലവിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. അപകടം നടന്ന കിണർ അടച്ചുവെന്നും ഇവിടേക്ക് എത്തുന്നതിന് വിലക്കും ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.