സ്കൂളിലെ പ്രവർത്തനങ്ങൾ സമൂഹത്തിനുകൂടി ഉപകാരം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി ആർട്ട് & വർക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീ മഹാദേവ കുടുംബശ്രീ അംഗങ്ങൾക്ക് ജി എച്ച് എസ് എസ് തോന്നയ്ക്കൽ സ്കൂളിലെ കുട്ടികൾ അഗർബത്തി നിർമ്മാണത്തിന് പരിശീലനം നൽകി. ആർട്ട് അധ്യാപകനായ മഹേഷ് കെ കെ യുടെ സാന്നിധ്യത്തിൽ വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ അനുശ്രീ വി പി യുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. തോന്നയ്ക്കൽ സ്കൂളിലെ 5D യിൽ പഠിക്കുന്ന ശിവാനി ആണ് പരിശീലനം നൽകിയത്. മദർ പി ടി എ പ്രസിഡന്റ് അനില കുമാരി സ്വാഗതവും കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനവും നിർവഹിച്ചു.ഹെഡ്മാസ്റ്റർ സുജിത്ത് എസ് , സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, SRG കൺവീനർ Dr. ദിവ്യ എൽ, സൗമ്യ എസ് എന്നിവർ ആശംസകൾ അറിയിച്ചു. കുടുംബശ്രീ സെക്രട്ടറി ശ്രീമതി സ്വപ്ന നന്ദി രേഖപ്പെടുത്തി. അധ്യാപകരായ മഹേഷ് കുമാർ എം, ഹിമ എച്ച്, ലാലി ആർ, സന്ധ്യ ജെ, രമ്യ എൽ എന്നിവർ സന്നിഹിതരായിരുന്നു.തോന്നയ്ക്കൽ സ്കൂളിലെ കുട്ടികളും അധ്യാപകരും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ 30 ഓളം പേർ പരിശീലനത്തിൽ പങ്കെടുത്തു...