പഠനത്തോടൊപ്പം പാചകവും പരിശീലിപിച്ച് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്

 തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ്‌ ക്ലബ്ബിലെ കുട്ടികൾക്ക് ഇന്ന് പാചകം പരിശീലനം സംഘടിപ്പിച്ചു . സ്കൂൾ അടുക്കള തോട്ടത്തിൽ കൃഷി ചെയ്ത നാടൻ ഭക്ഷ്യ വിഭവമായ മരിച്ചീനി ഉപയോഗിച്ച് കുട്ടികൾക്ക് വറ്റൽ ഉണ്ടാക്കുന്ന പരിശീലനമാണ് നൽകിയത്. ഉണ്ടാക്കിയ വറ്റലുകൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ് കുട്ടികൾക്ക് വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ഇ.നസീർ, പി ടി എ അംഗം വിനയ് എം എസ്, HS സ്റ്റാഫ് സെക്രട്ടറി ബീന എസ്,UP സ്റ്റാഫ് സെക്രട്ടറി സരിത ആർ എസ് ,യു പി സീനിയർ അസിസ്റ്റന്റ് കല കരുണാകരൻ,HS സ്റ്റാഫ് സെക്രട്ടറി ബിന്ദു എൽ എസ്, സീഡ്‌ കോർഡിനേറ്റർമാരായ സൗമ്യ എസ്, ഷാബിമോൻ എസ് എൻ ,മഹേഷ് കെ കെ, ജാസ്മിൻ എച്ച് എ എന്നിവർ പങ്കെടുത്തു. മുമ്പ് വിളവെടുത്ത 80kg മരിച്ചീനി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലും എൻഎസ്എസ് ക്യാമ്പിലും സംസ്ഥാന സ്കൂൾ കലോത്സവ കലവറ നിറയ്ക്കലിനും നൽകിയിരുന്നു