വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; യാത്രക്കാരൻ പിടിയിൽ

നെടുമ്പാശ്ശേരി: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ. തൃശ്ശൂർ സ്വദേശി സൂരജ് ആണ് പിടിയിലായത്. എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തിൽ ഇന്നലെ ദോഹയിൽ നിന്നെത്തിയ യാത്രക്കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ പൈലറ്റ് നൽകിയ പരാതിയിലാണ് നടപടി. നെടുമ്പാശ്ശേരി പൊലീസാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.