ഡോ. വി നാരായണൻ ഐഎസ്‌ആർഒയുടെ പുതിയ ചെയർമാനാകും

ന്യൂഡല്‍ഹി: ഡോ. വി നാരായണൻ ഐഎസ്‌ആർഒയുടെ പുതിയ ചെയർമാനാകും. നിലവില്‍ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ്.
ഇപ്പോഴത്തെ ചെയർമാൻ ഡോ.എസ് സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

കന്യാകുമാരി സ്വദേശിയാണ് വി. നാരായണൻ. ജനുവരി 14ന് പുതിയ ചെയർമാനായി നാരായണൻ ചുമതലയേല്‍ക്കും. രണ്ടുവർഷത്തേക്കാണ് നിയമനം. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളുമുണ്ടാകും
റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പല്‍ഷൻ വിദഗ്ധനാണ് ഡോ. നാരായണൻ. ജി എസ് എല്‍ വി മാർക്ക് മൂന്നിന്റെ സി25 ക്രയോജനിക് പ്രോജക്‌ട്‌ ഡയറക്ടറായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂരിലെ പൂർവ്വ വിദ്യാർത്ഥിയാണ്. 1984-ല്‍ ഐഎസ്‌ആർഒയില്‍ ചേർന്ന അദ്ദേഹം വിവിധ പദവികളില്‍ പ്രവർത്തിച്ചിട്ടുണ്ട്