*ടെക്നോപാർക്ക് സ്ഥാപക സി ഇ വിജയരാഘവൻ്റെ മാതാവ് ആറ്റിങ്ങൽ മാർക്കറ്റ് റോഡ് കക്കാട്ടുവില്ല ബംഗ്ലാവിൽ സുമതിക്കുട്ടിയമ്മ അന്തരിച്ചു*

ആറ്റിങ്ങൽ: ആറ്റിങ്ങൽ മാർക്കറ്റ് റോഡ് കക്കാട്ടുവില്ല ബംഗ്ലാവിൽ കെ സുമതിക്കുട്ടിയമ്മ അന്തരിച്ചു.
99 വയസ്സായിരുന്നു.
സംസ്കാരം നാളെ ( 9 -1 - 2 5 )പകൽ 12ന് വീട്ടുവളപ്പിൽ.

മക്കൾ: ജി വിജയരാഘവൻ (ടെക്നോപാർക്ക് സ്ഥാപക സി ഇ ഒ,മുൻ പ്ലാനിങ് ബോർഡ് മെമ്പർ), ജി വേണുഗോപാൽ (വിസിറ്റിംഗ് പ്രൊഫസർ ഡിജിറ്റൽ യൂണിവേഴ്സിറ്റി,
ഗോദ്റെജ് ഫോർമർ എ ജി എം ) .
മരുമക്കൾ:രമ വിജയരാഘവൻ, അനിത വേണുഗോപാൽ.

*സംസ്കാരം ഇന്ന് 12ന്*(9/1/2025)

ആറ്റിങ്ങൽ: അന്തരിച്ച  കെ സുമതി ക്കുട്ടിയമ്മയുടെ സംസ്കാരം ഇന്ന് പകൽ 12ന് ആറ്റിങ്ങൽ മാർക്കറ്റ് റോഡ് കക്കാട്ടുവിള ബംഗ്ലാവ് വളപ്പിൽ നടക്കും.

 വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്.

മുൻ ആറ്റിങ്ങൽ നഗരസഭ അംഗവും, സംസ്ഥാന സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും,ആറ്റിങ്ങലിലെ പൊതുകാര്യ പ്രസക്തനും, ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പരേതനായ എം ആർ ഗോപാലപിള്ളയുടെ ഭാര്യയാണ് കെ സുമതിക്കുട്ടി അമ്മ.

ടെക്നോപാർക്ക് സ്ഥാപക സി ഇ ഒയും ,സംസ്ഥാന പ്ലാനിങ് ബോർഡ് മുൻ മെമ്പറുമായ ജി വിജയരാഘവൻ , ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രൊഫസറും,ഗോദ്‌റെജ് മുൻ കേരള ചീഫു മായ ജി വേണുഗോപാൽ എന്നിവർ മക്കളാണ്.