കൊല്ലം : ഓയൂർ മൈലോട് TEMVHSS സ്കൂളിലെ വിദ്യാർത്ഥിനിയെ അതേ സ്കൂളിലെ രണ്ട് അദ്ധ്യാപകർ ചേർന്ന് തട്ടികൊണ്ട് പോയി പിഡിപ്പിച്ചു . ഒരാൾ അറസ്റ്റിൽ
ഓയൂർ മോട്ടോർകുന്ന് കുഴിവിള വീട്ടിൽ ജബ്ബാറിൻ്റെ മകൻ ഷെമീർ (36) ആണ് അറസ്റ്റിലായത്. മൈലോട് TEMVHSS സ്കൂളിലെ ഉറുദ്ദു അധ്യപകനാണ്. അതേ സ്കൂളിൽ താത്കാലിക നിയമനം നേടിയിട്ടുള്ള സരിൻ എന്ന് പേരുള്ള മറ്റൊരു അധ്യാപകനെതിരെയും പീഡനത്തിനിരയായ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സരിൻ ഉടൻ തന്നെ അറസ്റ്റിലായേക്കും .
സ്കൂളിൽ നിന്ന് മടങ്ങി പോകുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ഷെമീറും സരിനും ചേർന്ന് ബലപ്രയോഗത്തിലൂടെ കാറിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി കൗൺസിലിംഗിൽ മൊഴി നൽകിയിട്ടുള്ളത്.
പ്രതികൾ പെൺകുട്ടിയെ കടത്തി കൊണ്ട് പോകുന്നതിനിടയിൽ വഴിയിൽ പോലീസ് ചെക്കിംഗ് കണ്ട് ഭയന്ന് കാർ വഴി തിരിച്ചു വിടുകയും തുടർന്ന് പിടിക്കപ്പെടുമെന്ന് ഭയന്ന് പെൺകുട്ടിയെ ഇറക്കി വിട്ട ശേഷം കാർ വഴിയിൽ ഉപേക്ഷിക്കുകയും തുടർന്ന് ഒളിവിൽ കഴിഞ്ഞ് വരികയുമായിരുന്നു.
പെൺകുട്ടിയെ മതം മാറ്റി വിവാഹം കഴിക്കാം എന്നും നടന്ന സംഭവങ്ങൾ പുറത്തറിയിച്ചാൽ അപായപ്പെട്ടുത്തും എന്നും പറഞ്ഞ് ഇതിനിടയിൽ ഷെമീർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു . ഭയന്ന് എല്ലാം മറച്ച് വയ്ക്കാൻ ശ്രമിച്ച പെൺകുട്ടി ചൈൽഡ് വെൽഫയർ ടീം നടത്തിയ നീണ്ട കൗൺസിലിംഗുകൾക്കൊടിവിലാണ് നടന്ന സംഭങ്ങൾ വെളിപ്പെടുത്തിയത്.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പ്രശ്നങ്ങൾ എല്ലാ അവസാനിച്ചു എന്ന് കരുതി സ്കൂളിലെത്തി ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് ഷെമീറിനെ പൂയപ്പള്ളി പോലീസ് ഇന്ന് വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂട്ടുപ്രതി സരിൻ ഉടൻ അറസ്റ്റിലാകും .