അന്വേഷണ സംഘം അതിസമർഥമായാണ് കേസ് അന്വേഷിച്ചതെന്നും മാറിയ കാലത്തിന് അനുസരിച്ച് പൊലീസ് അന്വേഷണ രീതി മാറ്റിയെന്നും കേസ് അന്വേഷണത്തിൽ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥൻ്റെയും പേരെടുത്ത് പറയുന്നില്ലെന്നും എല്ലാവരെയും അഭിനന്ദിക്കുന്നെന്നും നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അഭിപ്രായപ്പെട്ടു.പൊലീസ് സാഹചര്യത്തെളിവുകൾ നല്ല രീതിയിൽ തന്നെ ഉപയോഗിച്ചെന്നും കുറ്റകൃത്യം ചെയ്ത അന്നു മുതൽ പൊലീസ് പിടിക്കുന്നത് വരെ തെളിവുകൾ താൻ തന്നെ ചുമന്നു നടക്കുകയായിരുന്നുവെന്ന് പ്രതിയായ ഗ്രീഷ്മ അറിഞ്ഞിരുന്നില്ലെന്നും കോടതി പ്രത്യേകം നിരീക്ഷിച്ചു. സ്ലോ പോയിസിനിങിലൂടെ ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. ഗ്രീഷ്മയ്ക്കെതിരെയുള്ള 48 സാഹചര്യത്തെളിവുകൾ തെളിയിക്കാൻ പൊലീസിനായെന്നും കോടതി പറഞ്ഞു.